< Back
UAE
2019 സഹിഷ്ണുതാ വര്‍ഷമായി ആചരിക്കാന്‍ യു.എ.ഇ
UAE

2019 സഹിഷ്ണുതാ വര്‍ഷമായി ആചരിക്കാന്‍ യു.എ.ഇ

Web Desk
|
16 Dec 2018 7:40 AM IST

‘ഒത്തൊരുമയോടെ മുന്നേറുന്ന സമൂഹം പടുത്തുയർത്തുക’ എന്ന സ്വപ്നം സാക്ഷാൽകൃതമാക്കുവാനുള്ള ദേശീയ യത്നമായിരിക്കും വര്‍ഷാചരണം

2019 യു.എ.ഇ ‘സഹിഷ്ണുതാ വര്‍ഷ’മായി ആചരിക്കും. പ്രസിഡന്റ് ശൈഖ് ഖലീഫയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സമൂഹത്തില്‍ സഹവര്‍ത്തിത്വത്തിന്റേയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം.

യു.എ.ഇ ജനതക്ക് രാഷ്ട്രപിതാവ് ശൈഖ് സായിദ് കൈമാറിയ ഏറ്റവും വലിയ സൂക്ഷിപ്പുമുതലാണ് സഹിഷ്ണുത എന്നതിനാൽ നിലവിലെ സായിദ് വർഷത്തിെൻറ തുടർച്ച തന്നെയാവും സഹിഷ്ണുതാ വർഷാചരണം. ശൈഖ് സായിദിന്റെ അധ്യാപനങ്ങളും പൈതൃകവും സഹിഷ്ണുതാ മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്ന് ശൈഖ് ഖലീഫ പറഞ്ഞു.

‘ഒത്തൊരുമയോടെ മുന്നേറുന്ന സമൂഹം പടുത്തുയർത്തുക’ എന്ന സ്വപ്നം സാക്ഷാൽകൃതമാക്കുവാനുള്ള ദേശീയ യത്നമായിരിക്കും വര്‍ഷാചരണം. വിവിധ സംസ്കാരങ്ങൾക്കും മത വിശ്വാസങ്ങൾക്കും തുറന്ന ഇടം നൽകുന്ന യു.എ.ഇ സഹിഷ്ണുതയുമായി കൈകോർത്ത് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

സഹവർത്തിത്ത മൂല്യങ്ങൾ ശക്തിപ്പെടുത്തുക, സംവാദങ്ങളിലൂടെ സഹിഷ്ണുതയുടെ ലോക കേന്ദ്രമെന്ന യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുക, സഹിഷ്ണുള്ളവരുടെ സമൂഹം സാധ്യമാക്കുക, മതങ്ങളും സംസ്കാരങ്ങളും തമ്മില്‍ യോജിച്ചുള്ള നയ രൂപവത്കരണങ്ങൾക്ക് നേതൃത്വം നൽകുക, മാധ്യമങ്ങളിലൂടെ സഹിഷ്ണുതയും സഹവർത്തിത്തവും പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ അഞ്ച് മുഖ്യ ആശയങ്ങളിലൂന്നിയ പ്രവർത്തനങ്ങളാണ് വർഷാചരണത്തിന്റെ ഭാഗമായി നടപ്പാക്കുക.

Similar Posts