< Back
UAE
യു.എ.ഇയിലെ ടെലികോം കമ്പനികളുടെ പേരില്‍ തട്ടിപ്പ് നടത്തിയവര്‍ അറസ്റ്റില്‍
UAE

യു.എ.ഇയിലെ ടെലികോം കമ്പനികളുടെ പേരില്‍ തട്ടിപ്പ് നടത്തിയവര്‍ അറസ്റ്റില്‍

Web Desk
|
17 Dec 2018 12:16 AM IST

എല്ലാ സിം കാര്‍ഡുകള്‍ക്ക് പിന്നിലും സാധാരണയായി കാണുന്ന നമ്പര്‍ പറഞ്ഞാണ് ഇവര്‍ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുക

യു.എ.ഇയിലെ ടെലികോം കമ്പനികളുടെ പേരില്‍ വന്‍തുകയുടെ ലോട്ടറി തട്ടിപ്പ് നടത്തിയ സംഘത്തിലെ 19 പേര്‍ അജ്മാനില്‍ അറസ്റ്റിലായി. പിടിയിലായവരെല്ലാം ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള പ്രവാസികളാണെന്ന് പൊലീസ് അറിയിച്ചു. നിരവധി പേര്‍ക്കാണ് ഇവര്‍ മൂലം പണം നഷ്ടമായത്.

യു.എ.ഇയിലെ ടെലികോം കമ്പനികളില്‍ നിന്ന് രണ്ട് ലക്ഷം ദിര്‍ഹമിന്‍റെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തുന്നതായിരുന്നു ഇവരുടെ രീതി. എല്ലാ സിം കാര്‍ഡുകള്‍ക്ക് പിന്നിലും സാധാരണയായി കാണുന്ന നമ്പര്‍ പറഞ്ഞാണ് ഇവര്‍ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുക. സമ്മാനം കൈമാറാനായി ഉപഭോക്താക്കളില്‍ നിന്ന് തുക ഈടാക്കിയും ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കിയുമാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

തട്ടിപ്പ് സംഘത്തെ കുറിച്ച് സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക ദൗത്യസംഘം രൂപവത്കരിച്ചാണ് പൊലീസ് ഇവര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നത്. അജ്മാനിലെ ഒളിസങ്കേതത്തില്‍ നിന്നാണ് സംഘം അറസ്റ്റിലായത്. പിടിയിലായ സംഘം കുറ്റം സമ്മതിച്ചതായി അജ്മാന്‍ പൊലീസ് കുറ്റാന്വേഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് ഹമദ് ബിന്‍ യഫൂര്‍ അല്‍ ഗാഫ്‍ലി പറഞ്ഞു. ഇത്തരം സംഘങ്ങള്‍ക്ക് എ.ടി.എം പാസ്‍വേര്‍ഡ് പോലുള്ള ബാങ്കിങ് വിവരങ്ങള്‍ കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

Similar Posts