< Back
UAE
മലയാളി യുവാവിനെ കാണാനില്ല; സഹായാഭ്യര്‍ത്ഥനയുമായി  സഹോദരന്‍ 
UAE

മലയാളി യുവാവിനെ കാണാനില്ല; സഹായാഭ്യര്‍ത്ഥനയുമായി  സഹോദരന്‍ 

Web Desk
|
18 Dec 2018 1:51 AM IST

നീലേശ്വരം സ്വദേശിയെയാണ് കാണാതായത്

അബൂദബിയില്‍ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെയാണ് കാണാതായത്. ജോലി രാജിവെച്ച് നാട്ടിലേക്ക് പോകാനിരിക്കെയാണ് ഈമാസം എട്ട് മുതല്‍ ഇദ്ദേഹത്തെ കാണാതാകുന്നത്.

സ്വകാര്യ ഹോട്ടലിലെ ഡ്രൈവറായിരുന്നു ഹാരിസ്. ഈമാസം എട്ടിന് അബൂദബി ശംകയിലെ തന്റെ ജോലി സ്ഥലത്ത് വന്ന് തിരിച്ചുപോയ ഇദ്ദേഹത്തെ കുറിച്ച് പിന്നെ വിവരമില്ലെന്ന് ഹാരിസിന്റെ സഹോദരൻ സുഹൈൽ അൽ മിന പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിട്ടുണ്ട്. ജോലി രാജി വെച്ച് നാട്ടിലേക്ക് തിരിച്ചു പോകാന്‍ ഹാരിസ് ഈ മാസം ആറിന് ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ കമ്പനി ഇദ്ദേഹത്തിന്റെ പാസ്പോർട്ട് നൽകിയിരുന്നില്ല. ഇതിന്റെ മനോവിഷമം ഹാരിസിനെ അലട്ടിയിരുന്നതായി സഹോദരൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഹാരിസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സുഹൈൽ അബൂദബി ഇന്ത്യന്‍ എംബസിയിലും പരാതി നൽകിയിട്ടുണ്ട്.

Related Tags :
Similar Posts