< Back
UAE
മീഡിയവണിന് അബുദാബി പൊലീസിന്‍റെ ആദരം
UAE

മീഡിയവണിന് അബുദാബി പൊലീസിന്‍റെ ആദരം

Web Desk
|
20 Dec 2018 7:11 AM IST

സാമൂഹിക ബോധവത്കരണം ലക്ഷ്യമിട്ട് അബൂദബി പൊലിസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക്ചാനൽ നൽകുന്ന പിന്തുണ മുൻനിർത്തിയാണ് ആദരം.

മീഡിയവണിന് അബുദാബി പൊലീസിന്‍റെ ആദരം. സാമൂഹിക ബോധവത്
കരണം ലക്ഷ്യമിട്ട് അബൂദബി പൊലിസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക്
ചാനൽ നൽകുന്ന പിന്തുണ മുൻനിർത്തിയാണ് ആദരം.

അൽവത്ബയിലെ സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിൽ നടന്ന ചടങ്ങിൽ അബുദാബി പൊലീസ് ലീഡർഷിപ് അഫയേഴ്സ്, മാനവ വിഭവശേഷി വിഭാഗം ഡയറക്ടർ മേജർ ജനറൽ സാലിം ഷഹീൻ അൽ നുഐമിയിൽ നിന്ന് മീഡിയവൺ മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഹെഡ് എം.സി.എ നാസർ പ്രശംസാപത്രം ഏറ്റുവാങ്ങി. ജനക്ഷേമകരമായ പദ്ധതികളും പ്രവർത്തനങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് പൊലീസ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ കേണൽ മുഹമ്മദ് അലി അൽ മുഹൈരി പറഞ്ഞു. പ്രവാസികൾക്കിടയിൽ ഇന്ത്യൻ മാധ്യമങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെയും അദ്ദേഹം ശ്ലാഖിച്ചു.

മലയാളം, ഇംഗ്ലിഷ്, അറബിക് ഭാഷകളിൽനിന്നുള്ള പത്രം, ടെലിവിഷൻ, റേഡിയോ, സാമൂഹ മാധ്യമം എന്നീ വിഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെയാണ് ആദരിച്ചത്. ചീഫ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി, ഡയറക്ടർ ജനറൽ മേജർ മഖ്‌തും അലി അൽ ഷെരീഫി എന്നിവർ പങ്കെടുത്തു.

Related Tags :
Similar Posts