< Back
UAE
അനധികൃത ടാക്സികള്‍ക്കെതിരെ നടപടിയുമായി ഷാര്‍ജ
UAE

അനധികൃത ടാക്സികള്‍ക്കെതിരെ നടപടിയുമായി ഷാര്‍ജ

Web Desk
|
29 Dec 2018 7:32 AM IST

യാതൊരുവിധ സുരക്ഷിതവും ഇത്തരം ടാക്സികൾ നൽകുന്നില്ലെന്നും അതേസമയം, തട്ടിപ്പും പിടിച്ച് പറിയും പതിവാണെന്നും അധികൃതർ വ്യക്തമാക്കി

വ്യവസായ മേഖലകളും ഉപനഗരങ്ങളും കേന്ദ്രികരിച്ച് അനധികൃത ടാക്സി സേവനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളുമായി ഷാർജ ഗതാഗത വിഭാഗം രംഗത്ത്. ഈ വര്‍ഷം മൂവായിരത്തി ഇരുനൂറോളം ടാക്സികളാണ് പിടികൂടിയത്.

അനധികൃത ടാക്സി സേവനങ്ങളിൽ ഏർപ്പെടുന്നവരെ അമർച്ച ചെയ്യാൻ ദുബൈക്കു പിന്നാലെ ഷാർജയിലും നടപടി ശക്തമായി. 21 പേരടങ്ങുന്ന പ്രത്യേക അന്വേഷണ വിഭാഗത്തെയാണ് ഷാർജയിൽ ഇതിനായി നിയോഗിച്ചത്. യാതൊരുവിധ സുരക്ഷിതവും ഇത്തരം ടാക്സികൾ നൽകുന്നില്ലെന്നും അതേസമയം, തട്ടിപ്പും പിടിച്ച് പറിയും പതിവാണെന്നും അധികൃതർ വ്യക്തമാക്കി.

തട്ടിപ്പിനിരയായ നിരവധി പേരുടെ പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനധികൃത ഓട്ടക്കാർ പിടിയിലായത്. അനധികൃത ടാക്സി സേവനം നടത്തി പിടിയിലായാൽ 5000 ദിർഹമാണ് പിഴ, ആവർത്തിക്കപ്പെട്ടാൽ തുക ഇരട്ടിയാകും. അനധികൃത ടാക്സി ഡ്രൈവർമാർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും ഷാർജ ഗതാഗത വിഭാഗം അഡ്മിനിസ്ട്രേഷൻ ഡയറക്ടർ സഖർ ഇബ്രാഹിം അൽ മുഈനി പറഞ്ഞു.

Similar Posts