< Back
UAE
2018 അവസാന ആഴ്ച്ച ദുബെെയില്‍ വന്നു പോയത് പതിനെട്ട് ലക്ഷം പേര്‍
UAE

2018 അവസാന ആഴ്ച്ച ദുബെെയില്‍ വന്നു പോയത് പതിനെട്ട് ലക്ഷം പേര്‍

Web Desk
|
5 Jan 2019 1:54 AM IST

ഏറ്റവും മികച്ച രീതിയിലാണ് സഞ്ചാരികളെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ദുബൈയിലേക്ക് സ്വാഗതം ചെയ്യുന്നത്

2018 -ലെ അവസാന ആഴ്ച്ചയിൽ ദുബൈയിൽ കര-നാവിക-വ്യോമ അതിർത്തികളിലൂടെ ദുബൈയിലേക്ക് വരുകയും പോകുകയും ചെയ്തത് 18 ലക്ഷം യാത്രക്കാർ. ഡിസംബർ 23 മുതൽ 2019 ജനുവരി 1 വരെയുള്ള ദിവസങ്ങളിലാണ് ഇത്ര ആളുകൾ യാത്ര ചെയ്തത്.

ദുബൈ വിമാനത്താവളത്തിലൂടെ 16 ലക്ഷം യാത്രക്കാരും കര മാർഗം 102,829 പേരും കടൽ മാർഗം 31,989 ജനങ്ങളുമാണ് ഈ കാലയളവിൽ ദുബൈയിലേക്ക് വരുകയും പോകുകയും ചെയ്തതായി ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി അറിയിച്ചു.

ഈ ദിവസങ്ങളിൽ ദുബൈ രാജ്യാന്തര എയർപോർട്ടിലെ സ്മാർട്ട് ഗേറ്റിലൂടെ നടപടികൾ പൂർത്തിയാക്കിയത് 287,923 യാത്രക്കാരാണ്. ഡിസംബർ 28 നാണ് ഏറ്റവും കൂടുതൽ ജനങ്ങൾ എത്തിയത്. ജനങ്ങൾക്ക് കാലതാമസം ഇല്ലാതെ സന്തോഷകരമായ സേവനങ്ങൾ നൽകാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദർശനവും നിർദേശവുമാണ് എമിഗ്രേഷൻ പ്രവർത്തനങ്ങളുടെ ആധാരം.

ഏറ്റവും മികച്ച രീതിയിലാണ് സഞ്ചാരികളെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ദുബൈയിലേക്ക് സ്വാഗതം ചെയ്യുന്നത്. പുഞ്ചിരി കൊണ്ട് ഈ നാടിന്‍റെ മഹത്തായ ആഥിത്യ മര്യാദ അടയാളപ്പെടുത്തി സഞ്ചാരികളെ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽമറി കഴിഞ്ഞ ദിവസം പ്രത്യേകം അഭിന്ദിച്ചിരുന്നു. മികച്ച സേവനങ്ങളാണ് ഉദ്യോഗസ്ഥർ നൽകിയത്. അവരുടെ സേവന സന്നദ്ധയെ മാനിക്കുന്നയെന്ന് അൽമറി പറഞ്ഞു.

Similar Posts