< Back
UAE
ഏഷ്യന്‍ കപ്പ് യു.എ.ഇ സമ്പദ്ഘടനക്ക് കുതിപ്പേകുമെന്ന് റിപ്പോര്‍ട്ട്
UAE

ഏഷ്യന്‍ കപ്പ് യു.എ.ഇ സമ്പദ്ഘടനക്ക് കുതിപ്പേകുമെന്ന് റിപ്പോര്‍ട്ട്

Web Desk
|
6 Jan 2019 12:11 AM IST

കൂടുതൽ മികച്ച കായിക മേളകൾക്ക്​ വേദിയൊരുക്കാൻ യു.എ.ഇക്ക്​ ഏഷ്യൻ കപ്പ്​ അവസരമാകും

ഏഷ്യൻ കപ്പ് ഫുട്ബാൾ മേള യു.എ.ഇ സമ്പദ്ഘടനക്ക് വലിയ തോതിൽ മുതൽക്കൂട്ടായി മാറുമെന്ന് റിപ്പോർട്ട്. കാൽപന്തു കളിയുടെ ഏഷ്യൻ മൽസരം വീക്ഷിക്കാൻ വൻതോതിൽ കാണികൾ യു.എ.ഇയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. അബൂദബി, ദുബൈ, അൽ ഐൻ, ഷാർജ എന്നീ എമിറേറ്റുകളിലായി നടക്കുന്ന കായിക മൽസരത്തിന്
തുടക്കം കുറിച്ചതോടെ വിപണിയിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

കൂടുതൽ മികച്ച കായിക മേളകൾക്ക് വേദിയൊരുക്കാൻ യു.എ.ഇക്ക്
ഏഷ്യൻ കപ്പ് അവസരമാകും. കഴിഞ്ഞ ദിവസം യു.എ.ഇയിലെത്തിയ ഫിഫ സാരഥികളും യു.എ.ഇ സ്റ്റേഡിയം ഉൾപ്പെടെയുള്ളവയിൽ മതിപ്പ്
രേഖപ്പെടുത്തിയിരുന്നു. 2022 ലെ ലോകകപ്പ് കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്ന നിർദേശവും ഫിഫ മുന്നോട്ടു വെച്ചിട്ടുണ്ട്. കുറ്റമറ്റ രീതിയിലാണ് ഏഷ്യൻ കപ്പിനു വേണ്ടി യു.എ.ഇ സൗകര്യം ഏർപ്പെടുത്തിയത്. സന്ദർശകരുടെ വർധിച്ച തോതിലുള്ള വരവ്
സമ്പദ്ഘടനക്ക് നൽകുന്ന ഉണർവ് ചെറുതാകില്ലെന്ന് യു.എ.ഇ ഫുട്
ബാൾ അസോസിയേഷൻ സാരഥികൾ വ്യക്തമാക്കി.

പ്രധാന എമിറേറ്റുകളിലെ മിക്ക ഹോട്ടലുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സൗദി ഉൾപ്പെടെ ജി.സി.സി ടീമുകളുടെ മൽസരം നടക്കുമ്പോൾ തിരക്ക് വൻതോതിൽ വർധിക്കും. പ്രധാന മൽസരവുമായി ബന്ധപ്പെട്ട ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റു പോയതായും സംഘാടകർ അറിയിച്ചു.

Similar Posts