< Back
UAE
ദമ്മാമില്‍ മലയാളി വിദ്യാര്‍ത്ഥിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍
UAE

ദമ്മാമില്‍ മലയാളി വിദ്യാര്‍ത്ഥിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍

Web Desk
|
18 Jan 2019 11:44 PM IST

അപായശ്രമം നടത്തിയത് ഊബര്‍ ടാക്‌സി ഡ്രൈവറും കൂട്ടാളിയും ചേര്‍ന്ന്

ഊബര്‍ ടാക്‌സിയില്‍ യാത്ര ചെയ്ത മലയാളി വിദ്യാര്‍ത്ഥിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സ്വദേശികളടക്കമുള്ള പ്രതികള്‍ പിടിയിലായി. സൗദി ദമ്മാമില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ ഷയ്‌സിനെയാണ് ടാക്‌സി ഡ്രൈവറും കൂട്ടാളിയും ചേര്‍ന്ന് അപായപ്പെടുത്തിയത്.

ഷയ്‌സിന്റെ പിതാവാണ് ഊബര്‍ ടാക്‌സി ഏര്‍പ്പാടാക്കി ട്യൂഷന്‍ സെന്ററിലേക്ക് വിട്ടത്. റിയാദ് ഹൈവേയില്‍ ഉപേക്ഷിച്ച ഷയ്‌സിനെ ഒരു സ്വദേശി ഹൈവേ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടി.

ഊബര്‍ ഡ്രൈവറായ സ്വദേശി പൗരനും കൂടെയുണ്ടായിരുന്ന യമന്‍ സ്വദേശിയുമാണ് പിടിയിലായത്. പ്രതികളുടെ ബന്ധുക്കള്‍ കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.

Related Tags :
Similar Posts