< Back
UAE
യു.എ.ഇയില്‍ വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു
UAE

യു.എ.ഇയില്‍ വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു

Web Desk
|
29 March 2019 12:17 AM IST

തീരുമാനം ആഗോള വിപണിയിലെ എണ്ണവില വര്‍ധനയെ തുടര്‍ന്ന്

യു.എ.ഇയിൽ ഏപ്രിൽമാസത്തെ ഇന്ധനവില ഊർജ മന്ത്രാലയം പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും നിരക്കു വർധനയുണ്ട്. യു.എ.ഇ ഇന്ധന വിലനിർണയ കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്.

ആഗോള വിപണിയിൽ എണ്ണവില വർധന തുടരുന്ന സാഹചര്യം മുൻനിർത്തിയാണ് ആഭ്യന്തര വിപണിയിൽ അടുത്ത മാസവും എണ്ണവില ഉയരുന്ന സാഹചര്യം രൂപപ്പെട്ടത്. സൂപ്പർ98 പെട്രോൾ ലീറ്ററിന് ഏപ്രിൽ മാസം രണ്ടു ദിർഹം 23 ഫിൽസ് നൽകണം. ഈ മാസം 2 ദിർഹം 4 ഫിൽസാണ് നിരക്ക്. സ്പെഷ്യൽ95ന് ലിറ്ററിന് രണ്ടു ദിർഹം 11 ഫിൽസായിരിക്കും. ഒരു ദിർഹം 92 ഫിൽസാണ് ഇപ്പോൾ നിരക്ക്. ഡീസൽ ലിറ്ററിന് രണ്ടു ദിർഹം 49 ഫിൽസ് നൽകണം. മാർച്ച് മാസത്തിൽ ഇത്
ഒരു ദിർഹം 92 ഫിൽസാണ്.

ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടം മുൻനിർത്തിയാണ്
ഗാർഹിക വിപണിയിൽ നേരിയ നിരക്കുവർധന കൊണ്ടു വരാൻ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.

Related Tags :
Similar Posts