UAE
നോമ്പുതുറന്ന് വിശ്രമിക്കവെ മലയാളി യുവാവ് മരിച്ചു
UAE

നോമ്പുതുറന്ന് വിശ്രമിക്കവെ മലയാളി യുവാവ് മരിച്ചു

Shinoj Shamsudheen
|
21 May 2019 7:10 PM IST

കാസര്‍കോട് ചേറൂർ മേനങ്കോട് കാനത്തില്‍ മൂലയില്‍ മുഹമ്മദ് അഷ്റഫാണ് (37) മരിച്ചത്

ഷാര്‍ജയില്‍ നോമ്പുതുറന്ന് വിശ്രമിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു. കാസര്‍കോട് ചേറൂര്‍ മേനങ്കോട് കാനത്തില്‍ മൂലയില്‍ മുഹമ്മദ് അഷ്റഫാണ് മരിച്ചത്. 37 വയസായിരുന്നു. വിശ്രമിക്കുന്നതിനിടെ ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചാണ് മരണം. ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. കാനത്ത് മൂല അബ്ബാസിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ഹാജറ. മക്കള്‍: ഫാത്തിമത്ത് റിസ, ആയിശത്ത് റിം. ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Similar Posts