< Back
UAE

UAE
ബലിപെരുന്നാള്‍ പ്രമാണിച്ച് 515 തടവുകാരെ മോചിപ്പിക്കുമെന്ന് യു.എ.ഇ
|24 July 2020 3:26 PM IST
ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും സർക്കാർ ഇടപെട്ടു ഒത്തുതീര്‍പ്പാക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു
ബലിപെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 515 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരാണിവര്‍. ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും സർക്കാർ ഇടപെട്ടു ഒത്തുതീര്‍പ്പാക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
മോചിതരാവുന്ന തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ അവസരം നല്‍കുകയും അവരുടെ കുടുംബങ്ങളില്‍ സന്തോഷമെത്തിക്കുകയും കൂടിയാണ് ഇതിലൂടെ ചെയ്യുന്നതെന്നും ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.