
യു.എ.ഇ - ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് സൗദി അറേബ്യയുടെ വ്യോമപാത റെഡി
|യു.എ.ഇയുമായി ഏറ്റവും മികച്ച ബന്ധമുള്ള രാജ്യമാണ് സൗദി അറേബ്യ
യു.എ.ഇ-ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് സൗദി അറേബ്യയുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കി. യു.എ.ഇയുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം. എന്നാല്‍ വ്യോമപാത തുറന്ന് നല്‍കിയെന്നത് കൊണ്ട് ഇസ്രയേലിനോടുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് സൗദി അറിയിച്ചു.
യു.എ.ഇയുമായി ഏറ്റവും മികച്ച ബന്ധമുള്ള രാജ്യമാണ് സൗദി അറേബ്യ. ഇപ്പോള്‍, യുഎഇയുടെ അഭ്യര്‍ഥന മാനിച്ചാണ് വിമാനങ്ങള്‍ക്ക് സൌദി വ്യോമ പാത അനുവദിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെത്തിയ ഇസ്രയേല്‍ വിമാനങ്ങള്‍ സൌദി വ്യോമ പാതയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഔദ്യോഗിക പ്രതികരണം ആദ്യമാണ്.
2018ല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കും ഇസ്രയേലിലേക്കുള്ള വ്യോമപാത ഉപയോഗിക്കാന്‍ സൌദി അനുമതി നല്‍കിയിരുന്നു. വ്യോമ പാത ഉപയോഗിക്കുന്നതിനാല്‍ ഇസ്രയേലിനോടുള്ള നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. യുഎഇയുടെ അഭ്യര്‍ഥന പ്രകാരമാണ് സൌദിയുടെ നടപടി. ഇതുവഴി യുഎഇ വിമാനങ്ങള്‍ക്ക് മണിക്കൂറുകള്‍ യാത്ര ലാഭിക്കാം. കിഴക്കന്‍ ജറുസലേം ആസ്ഥാനമായുള്ള ഫലസ്തീന്‍ രാജ്യമെന്ന സൌദി നിലപാടില്‍ മാറ്റമില്ലെന്നും വിദേശ കാര്യ മന്ത്രി ട്വീറ്റ് ചെയ്തു.