India
അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും ധനസമാഹരണത്തിന് തുടക്കമിടുമെന്ന് വി.എച്ച്.പി
India

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും ധനസമാഹരണത്തിന് തുടക്കമിടുമെന്ന് വി.എച്ച്.പി

|
9 Jan 2021 4:17 PM IST

ജനുവരി 14 മുതല്‍ ഫണ്ട് ശേഖരണം ആരംഭിക്കും

അഹമ്മദാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ധനസമാഹരണത്തിനൊരുങ്ങി വിശ്വഹിന്ദു പരിഷത്ത്. ജനുവരി 14 മകര സംക്രാന്തി ദിനത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ചേർന്ന് ധനസമാഹരണത്തിന് തുടക്കമിടും.

എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, കവികള്‍ തുടങ്ങിയവരുമായി ചേര്‍ന്നാകും ധനസമാഹരണം നടത്തുകയെന്ന് വി.എച്ച്.പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരന്ദെ പറഞ്ഞു. അഹമ്മദാബാദില്‍വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പരന്ദെ.

ധനസമാഹരണത്തിനായി കോര്‍പ്പറേറ്റുകളെയും സമീപിക്കുമോയെന്ന ചോദ്യത്തിന്, സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്ന എല്ലാവരില്‍ നിന്നും പണം സ്വീകരക്കുമെന്നായിരുന്നു പരന്ദെയുടെ മറുപടി. എല്ലാവരും ക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളിയായിരിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഗുജറാത്തിൽ നിന്ന് മാത്രം ഒരു കോടി ആളുകളിൽ നിന്ന് പണം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ധനസമാഹരണത്തിന്റെ ഭാഗമായി വി.എച്ച്.പി വഡോദരയിൽ ഓഫീസും തുറന്നിട്ടുണ്ട്.

Similar Posts