ശതാബ്ദങ്ങളുടെ ചരിത്രമെടുത്താൽ ഇതാദ്യമായാണ് ഒരു മുതിർന്ന ബ്രിട്ടീഷ് രാജകുടുംബാംഗം അറസ്റ്റിലാകുന്നത്. മുൻ രാജകുമാരൻ ആൻഡ്രുവിന്റെ ലൈംഗികകഥകൾ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അകത്തളങ്ങളിൽ പോലും പ്രകമ്പനം സൃഷ്ടിച്ചെങ്കിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത് രാജ്യരഹസ്യങ്ങൾ ചോർത്തിയതിന്റെ പേരിലാണ്