ഗസ്സ വെടിനിർത്തലിന് പിന്നാലെ ട്രംപിന് സെലൻസ്കിയുടെ ഫോൺ കോൾ
Web Desk
|
13 Oct 2025 8:45 PM IST
ഗസ്സ യുദ്ധം അവസാനിപ്പിക്കാമെങ്കിൽ തീർച്ചയായും റഷ്യ യുദ്ധവും നിർത്താനാകും. ട്രംപിനെ അഭിനന്ദിക്കുകയാണ് യുക്രൈൻ പ്രസിഡന്റ് വ്ലോദിമർ സെലൻസ്‌കി. ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ട്രംപിന്റെ സമാധാന പദ്ധതി മികച്ചതെന്ന് വിശേഷിപ്പിച്ച സെലൻസ്‌കി യുക്രൈനിലെ ആക്രമണവും അവസാനിപ്പിക്കാനാകുമെന്ന പ്രത്യാശയിലാണ്