< Back
Viral
വീട്ടിനകത്തേക്ക് കയറിയ മൂര്‍ഖന്‍ പാമ്പിനോട് മാന്യമായി ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് വീട്ടമ്മ: വൈറലായി വീഡിയോ
Viral

വീട്ടിനകത്തേക്ക് കയറിയ മൂര്‍ഖന്‍ പാമ്പിനോട് മാന്യമായി ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് വീട്ടമ്മ: വൈറലായി വീഡിയോ

Web Desk
|
8 Sept 2021 3:00 PM IST

വീട്ടില്‍ കയറിയ പാമ്പിനെ തല്ലിക്കൊല്ലാനോ പേടിച്ച് ഓടാനോ നില്‍ക്കാതെ ചെറിയാരു വടിയുമായി കുട്ടികളോടെന്ന പോലെയാണ് വീട്ടമ്മ പെരുമാറുന്നത്

വീട്ടിനകത്ത് പാമ്പ് കയറിയാല്‍ എന്തുചെയ്യുമെന്ന് ചോദിച്ചാല്‍ ഇറങ്ങിയോടുമെന്നും തല്ലിക്കൊല്ലുമെന്നുമായിരിക്കും പലരുടെയും മറുപടി. എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ പാമ്പിനെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടാലോ?.

വീട്ടിനകത്ത് ചോദിക്കാതെ കയറിയ പാമ്പിനോട് മാന്യമായി ഇറങ്ങി പോകാന്‍ ആവശ്യപ്പെടുന്ന സ്ത്രീയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. കോയമ്പത്തൂരുള്ള ഒരു വീട്ടമ്മയുടെ പ്രവൃത്തിയാണ് എല്ലാവരെയും ആകര്‍ഷിച്ചത്.

വീട്ടില്‍ കയറിയ പാമ്പിനെ തല്ലിക്കൊല്ലാനോ പേടിച്ച് ഓടാനോ നില്‍ക്കാതെ ചെറിയാരു വടിയുമായി കുട്ടികളോടെന്ന പോലെയാണ് വീട്ടമ്മ പെരുമാറുന്നത്.വീട്ടമ്മയുടെ ഇടപെടലില്‍ പാമ്പ് ഉപദ്രവിക്കാതെ പിന്നോട്ടുപോകുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. പിന്നീട് പാലും മുട്ടയും നല്‍കാമെന്ന് വീട്ടമ്മ പാമ്പിനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇനി വീട്ടിനകത്തേക്ക് കയറരുതെന്ന് വീട്ടമ്മ പാമ്പിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

Related Tags :
Similar Posts