< Back
Viral
ബൈക്കിന്റെ മുൻചക്രം പൊക്കി അഭ്യാസം; റൈഡർ ചെന്നിടിച്ചത് ടാങ്കർ ലോറിയിൽ: വൈറലായി വീഡിയോ
Viral

ബൈക്കിന്റെ മുൻചക്രം പൊക്കി അഭ്യാസം; റൈഡർ ചെന്നിടിച്ചത് ടാങ്കർ ലോറിയിൽ: വൈറലായി വീഡിയോ

Web Desk
|
2 Nov 2021 6:46 PM IST

അഭ്യാസപ്രകടനത്തിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ടാണ് ടാങ്കർ ലോറിയിൽ ഇടിച്ചത്

തിരക്കുള്ള റോഡിൽ ബൈക്ക് അഭ്യാസം നടത്തുന്നതിനിടെ ടാങ്കറിൽ ഇടിച്ച് ബൈക്ക് റൈഡറിന് അപകടം. അഭ്യാസപ്രകടനത്തിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ടാണ് ടാങ്കർ ലോറിയിൽ ഇടിച്ചത്. പിന്നിലൂടെ കാറിലെത്തിയവർ പകർത്തിയ വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

അപകടം നടന്ന സ്ഥലമോ സമയമോ വ്യക്തമായില്ലെങ്കിലും രുപിൻ ശർമ്മ എന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. ഇന്ത്യയിലല്ല അപകടം നടന്നതെന്ന് വീഡിയോയിൽ നിന്ന് മനസിലാകും. യാത്രയ്ക്കിടെ ബൈക്കിന്റെ മുൻചക്രം ഉയർത്തി ഓടിക്കുകയായിരുന്നു റൈഡർ.

റോഡിൽ ബൈക്ക് യാത്രക്കാരൻ സഞ്ചരിച്ച വശത്ത് കാര്യമായ തിരക്കില്ലായിരുന്നെങ്കിലും മറുവശത്ത് ധാരാളം വാഹനങ്ങൾ ഉണ്ടായിരുന്നു. ഇരുവശങ്ങൾക്കുമിടയിൽ ഡിവൈഡറും ഇല്ലായിരുന്നു. അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് പല വാഹനങ്ങളിലും ഇടിക്കാതെ രക്ഷപ്പെട്ടെങ്കിലും ഒടുവിൽ ടാങ്കറിന്റെ ടയറിൽ ഇടിക്കുന്നത് വീഡിയോയിൽ കാണാം.

Related Tags :
Similar Posts