< Back
Viral
വിവാഹപ്പന്തലിൽ വെടിയുതിർത്ത് വധൂവരന്മാർ: സംഭവം കേസായി...
Viral

വിവാഹപ്പന്തലിൽ വെടിയുതിർത്ത് വധൂവരന്മാർ: സംഭവം കേസായി...

Web Desk
|
14 Dec 2021 7:33 PM IST

ഡൽഹിക്ക് അടുത്തുള്ള ഗാസിയാബാദിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് വധൂവരന്മാർ തോക്ക് എടുത്തത്.

ആകാശത്തേക്ക് വെടിവെച്ച് വിവാഹം ആഘോഷിച്ച് വധൂവരന്മാർ. പിന്നാലെ പൊലീസ് കേസും അന്വേഷണവും. ഡൽഹിക്ക് അടുത്തുള്ള ഗാസിയാബാദിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹാഘോഷത്തിനിടെയാണ് വധൂവരന്മാർ തോക്ക് എടുത്തത്.

സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തുടർന്നാണ് പൊലീസ് കേസിലേക്ക് എത്തിയത്. വിവാഹ വേദിയിൽ നിൽക്കുന്ന വരന് ഒരാൾ തോക്ക് കൈമാറുന്നു. തോക്ക് വാങ്ങിയ വരൻ ആകാശത്തേക്ക് വെടിവെക്കുന്നു.

വരന്റെ കൈകൾ പിടിച്ച് വധുവും പങ്കുചേരുന്നു. ഇതാണ് വീഡിയോയിൽ ഉള്ളത്. രണ്ട് പ്രാവശ്യമാണ് ഇരുവരും ചേർന്ന് വെടിയുതിർക്കുന്നത്. ഇരുവരും വെടിവെക്കുന്നതോടൊപ്പം ഒപ്പം കൂടിയവരൊക്കെ കരഘോഷം മുഴക്കുന്നുണ്ട്.

Related Tags :
Similar Posts