< Back
Viral
രണ്ട് മാസം തുടർച്ചയായി 9 മണിക്കൂർ ഉറക്കം; യുവതി നേടിയത് 9.1 ലക്ഷം രൂപ
Viral

രണ്ട് മാസം തുടർച്ചയായി 9 മണിക്കൂർ ഉറക്കം; യുവതി നേടിയത് 9.1 ലക്ഷം രൂപ

ലാൽകുമാർ
|
17 March 2026 4:04 PM IST

മത്സരത്തിന് 15 പേരെയാണ് തെരഞ്ഞെടുത്തത്

ഒരു ഉറക്കത്തിന് ലക്ഷക്കണക്കിന് പ്രതിഫലം ലഭിക്കുന്നത് സങ്കൽപ്പിച്ചു നോക്കൂ! വിശ്വസിക്കാൻ കഴിയാത്തതായി തോന്നുന്നുണ്ടോ? അതെ, പൂനെയിൽ നിന്നുള്ള ഒരു പെൺകുട്ടിയാണ് ഇത്തരത്തിൽ രണ്ട് മാസത്തെ ഉറക്കംകൊണ്ട് ലക്ഷാധിപതിയായത്. 60 ദിവസത്തെ സ്ലീപ്പ് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയതിന് ലഭിച്ച തുക 9.1 ലക്ഷമാണ്. 'സ്ലീപ്പ് ചാമ്പ്യൻ ഓഫ് ദി ഇയർ' കിരീടവും നേടി.

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന പൂജ മാധവ് വാവൽ എന്ന യുവതിയാണ് ബെം​ഗളൂരുവിൽ നടന്ന സ്ലീപ്പ് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയത്. ഒരു ലക്ഷത്തിലധികം അപേക്ഷകരിൽ നിന്ന് ഇന്റേൺഷിപ്പിൽ പങ്കെടുക്കാൻ 15 പേരെയാണ് തെരഞ്ഞെടുത്തത്. 60 ദിവസത്തെ കാലയളവിൽ എല്ലാ രാത്രിയും ഒമ്പത് മണിക്കൂർ ഉറക്കം നിലനിർത്തിയാണ് 91.36 പോയിന്റുകളോടെ പൂജ ഒന്നാം സ്ഥാനം നേടിയത്.

സ്ലീപ്പ് ഇന്റേൺഷിപ്പ് ഇപ്പോൾ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്, ഇന്ത്യയിൽ വർധിച്ചുവരുന്ന ഉറക്കക്കുറവിന്റെ പ്രശ്നത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് പദ്ധതി ആരംഭിച്ചത്. ഇതിൽ പങ്കെടുക്കുന്നവർ കർശനമായ ഉറക്ക ഷെഡ്യൂളുകൾ പാലിക്കുക മാത്രമല്ല, ഉറക്കം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള വർക്ക്‌ഷോപ്പുകളും മികച്ച ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ വിവിധ ചലഞ്ചുകളിലും ഇവർ പങ്കെടുത്തു.

വിദ്യാഭ്യാസ വർക്ക്‌ഷോപ്പ്, കണ്ണടച്ച് കിടക്ക നിർമ്മിക്കൽ, വിവധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന അലാറം ക്ലോക്കുകൾ കണ്ടെത്തൽ, ഫൈനലിസ്റ്റുകളുടെ സ്ഥിരതയും അച്ചടക്കവും നിർണയിക്കുന്നതിനുള്ള 'സ്ലീപ്പ്-ഓഫ്' ഫിനാലെ തുടങ്ങിയ മത്സരങ്ങളും ഇതിൽ ഉൾപ്പെടുന്നു. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ 15 ഇന്റേണുകൾക്കും ഒരു ലക്ഷം രൂപ വീതം പാരിതോഷികം നൽകി. ഇന്റേൺഷിപ്പിന് അപേക്ഷിക്കുന്നതിന്, കുറഞ്ഞത് 22 വയസ് പ്രായമുണ്ടായിരിക്കണം. അപേക്ഷാ ഫോമുകൾ, വീഡിയോ റെസ്യൂമെകൾ, ഹ്രസ്വ അഭിമുഖങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘട്ടങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെടുന്നു.

Related Tags :
Similar Posts