< Back
Viral
പാലിൽ പോലും എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു: പാക്കറ്റ് പാലിൽ നിറയെ പുഴുക്കൾ, ഞെട്ടി വീട്ടുകാർ; ഒടുവിൽ പ്രതികരണവുമായി കമ്പിനി, വീഡിയോ വൈറൽ
Viral

'പാലിൽ പോലും എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു': പാക്കറ്റ് പാലിൽ നിറയെ പുഴുക്കൾ, ഞെട്ടി വീട്ടുകാർ; ഒടുവിൽ പ്രതികരണവുമായി കമ്പിനി, വീഡിയോ വൈറൽ

ലാൽകുമാർ
|
18 March 2026 8:45 PM IST

പാലിൽ ഒന്നിലധികം പുഴുക്കൾ ഉള്ളത് വീഡിയോയിൽ കാണാം

കടയിൽ നിന്ന് വാങ്ങിയ പാൽ പാക്കറ്റിൽ നിറയെ പുഴുക്കളെ കാണുന്നത് ചിന്തിച്ചുനോക്കൂ. എന്നാൽ, ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന ഒരു വീഡിയോയിൽ, തിളപ്പിക്കാനായി പൊട്ടിച്ച അമുലിൻ്റെ പാൽ പാക്കറ്റിൽ പുഴുക്കളെ കണ്ടെത്തിയതിനെ വീട്ടുകാർ ഞെട്ടിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

വീഡിയോയിൽ, ഒരു സ്ത്രീയും അവരുടെ കയ്യിൽ ഒരു ഒഴിഞ്ഞ അമുൽ പാൽ പാക്കറ്റും കാണാം, അടുപ്പിൽവച്ച പാനിലെ പാലിൽ ഒന്നിലധികം പുഴുക്കൾ ഉള്ളത് കാണാം. മറ്റൊരു ക്ലിപ്പിൽ എക്സ്പയർ തീയതി 2026 മാർച്ച് 8 ആണെന്നും കാണിക്കുന്നു. സുരക്ഷിതമല്ലാത്ത പാൽ വിറ്റതിന് പ്രാദേശിക കടയുടമയെയും ഉപഭോക്താക്കൾ കുറ്റപ്പെടുത്തി.

സംഭവത്തെക്കുറിച്ച് അമുൽ അവരുടെ ഔദ്യോഗിക ഹാൻഡിൽ പ്രതികരിണവുമായി രം​ഗത്തെത്തി. "നിങ്ങളുടെ വിശദാംശങ്ങൾ ഞങ്ങൾക്ക് ലഭിച്ചു, ഞങ്ങളുടെ ടീം ഇതിനകം തന്നെ കേസിൽ അന്വേഷണം നടത്തുന്നുണ്ട്. അവരിൽ നിന്ന് വളരെ വേഗം മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു" എന്നായിരുന്നു അത്.

മാർച്ച് 14 ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി, 1.8 ദശലക്ഷം പേർ കണ്ടു. ചിലർ വീഡിയോ കണ്ട് ഞെട്ടിപ്പോയപ്പോൾ, മറ്റുള്ളവർ അവകാശവാദങ്ങൾ ശരിയാണോ എന്ന് സംശയം ഉന്നയിക്കുന്നു. പാത്രങ്ങളിൽ ഇതിനകം തന്നെ പുഴുക്കൾ ഉണ്ടായിരിക്കണം എന്ന് ചിലർ പറഞ്ഞപ്പോൾ പാലിൽ പോലും എനിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് മറ്റ് ചിലർ പറയുന്നു.

ഈ മാസം ആദ്യം, രാജസ്ഥാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ജയ്പൂരിൽ ഏകദേശം 1.5 ലക്ഷം കിലോഗ്രാം അമുൽ ബ്രാൻഡഡ് പായ്ക്ക് ചെയ്ത ഭക്ഷണം നശിപ്പിച്ചിരുന്നു. എക്സ്പയറി തീയതി കഴിഞ്ഞ സാധനത്തിലെ വിവരങ്ങൾ മായ്ച്ച് വീണ്ടും അച്ചടിക്കാൻ തയ്യാറാക്കിയതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഇത്.

View this post on Instagram

A post shared by سید_ناظمین__🦢 (@syed_nazmeen__)

Related Tags :
Similar Posts