< Back
Wedding
റോഡിലെ കുഴിയിൽ വീഴാതെ വധു; വൈറലായി ഫോട്ടോ ഷൂട്ട്- വീഡിയോ
Wedding

റോഡിലെ കുഴിയിൽ വീഴാതെ വധു; വൈറലായി ഫോട്ടോ ഷൂട്ട്- വീഡിയോ

Web Desk
|
20 Sept 2022 1:50 PM IST

നാൽപ്പത് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.

വെഡ്ഡിങ് ഫോട്ടോകൾ എത്രമാത്രം ക്രിയേറ്റീവ് ആക്കാം എന്ന ആലോചനയിലാണ് ഓരോ ഫോട്ടോഗ്രാഫർമാരും. പണ്ടത്തെ സ്‌മൈൽ പ്ലീസ് ചിത്രങ്ങളൊക്കെ വിട്ട് നല്ല കിടുക്കാച്ചി ഭാവനകളിൽ വിരിയുന്ന ചിത്രങ്ങൾ നിരവധി. അത്തരമൊരു വെഡ്ഡിങ് ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി സുജീഷയുടെ വിവാഹദിനത്തില്‍ ഫോട്ടോഗ്രാഫര്‍ ഷൂട്ടിനായി കണ്ടെത്തിയത് കുണ്ടുംകുഴിയും നിറഞ്ഞ റോഡാണ്. ചളി നിറഞ്ഞ, പൊട്ടിപ്പൊളിഞ്ഞ റോഡിലെ ചിത്രമെടുപ്പ് തരംഗമാകുകയും ചെയ്തു. ആരോ വെഡ്ഡിങ് കമ്പനിയിലെ ആഷിഖിന്റേതായിരുന്നു വറൈറ്റി ആശയം.



നാൽപ്പത് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. രസകരമായ കമന്റുകളുമുണ്ട്. 'റോഡിൽ അല്ല കുളത്തിൽ എന്നു പറ', 'ഏതെങ്കിലും വണ്ടി വെള്ളം തെറിപ്പിച്ചാൽ പോയി, 'നടു തോട്ടിൽ എന്നാക്കിയാൽ നന്നായിരുന്നു' - എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Related Tags :
Similar Posts