< Back
Kerala

Kerala
കോതമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ബി.ഡി.എസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
|19 Dec 2022 3:20 PM IST
അതിവേഗത്തിൽ പോയ കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാാൻ ശ്രമിക്കുന്നതിനിടെ അശ്വിൻ ബസിനടിയിലേക്ക് വീഴുകയായിരുന്നു
എറണാകുളം കോതമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ബി.ഡി.എസ് വിദ്യാർത്ഥി മരിച്ചു. കോട്ടപ്പട്ടി നാഗഞ്ചേരി സ്വദേശി എശ്വിൻ എൽദോസാണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നിൽ വെച്ചാണ് അപകടം. അതിവേഗത്തിൽ പോയ കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാാൻ ശ്രമിക്കുന്നതിനിടെ അശ്വിൻ ബസിനടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം തൊട്ടടുത്തുള്ള താലൂക്കാശുപത്രയിൽ സൂക്ഷിച്ചിരിക്കുകയാണ്.