< Back
Latest News
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ബ്രസീല്‍ പ്രസിഡന്റിന് ഗവര്‍ണര്‍  പിഴ ചുമത്തി
Latest News

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ബ്രസീല്‍ പ്രസിഡന്റിന് ഗവര്‍ണര്‍ പിഴ ചുമത്തി

Web Desk
|
23 May 2021 10:21 AM IST

മാസ്‌ക് ധരിക്കാതെയാണ് പ്രസിഡന്റ് പൊതുപരിപാടിയില്‍ പങ്കെടുത്തത്‌

പൊതുപരിപാടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബൊല്‍സനാരോക്ക് ഗവര്‍ണര്‍ പിഴ ചുമത്തി. മരന്‍ഹാവോ സംസ്ഥാനത്ത് നടത്തിയ പൊതുപരിപാടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് പ്രസിഡന്റിന് പിഴ ചുമത്തിയത്.

ബോല്‍സനാരോക്കെതിരെ ആരോഗ്യവിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയാണ് പ്രസിഡന്റ് ഒത്തുചേരല്‍ സംഘടിപ്പിച്ചത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്-മാരന്‍ഹാവോ ഗവര്‍ണര്‍ ഫ്‌ളാവിയോ ഡിനോ പറഞ്ഞു.

100 പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് മാരന്‍ഹോയില്‍ നിരോധിച്ചതാണ്. എല്ലാവരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്നും ഗവര്‍ണര്‍ ഡിനോ പറഞ്ഞു. പിഴ ചുമത്തിയതിനെതിരെ അപ്പീല്‍ നല്‍കാന്‍ ബോല്‍സനാരോക്ക് 15 ദിവസം സമയമുണ്ട്. അതിന് ശേഷമാണ് പിഴത്തുക നിശ്ചയിക്കുക.

Related Tags :
Similar Posts