< Back
Latest News
ലോക്ക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച ജില്ലാ കളക്ടറെ മാറ്റി
Latest News

ലോക്ക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച ജില്ലാ കളക്ടറെ മാറ്റി

Shershad
|
23 May 2021 12:07 PM IST

മരുന്നുവാങ്ങാനെത്തിയ യുവാവിനെയാണ് ലോക്ക്ഡൗണ്‍ ലംഘിച്ചുവെന്നാരോപിച്ച് ജില്ലാ കളക്ടര്‍ മുഖത്തടിച്ചത്.

ഛത്തീസ്ഗഡില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച ജില്ലാ കളക്ടറെ മാറ്റി. മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ ഇടപെട്ടാണ് സ്വരാജ്പൂര്‍ കളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മയെ അടിയന്തരമായി നീക്കിയത്.

മരുന്നുവാങ്ങാനെത്തിയ യുവാവിനെയാണ് ലോക്ക്ഡൗണ്‍ ലംഘിച്ചുവെന്നാരോപിച്ച് ജില്ലാ കളക്ടര്‍ മുഖത്തടിച്ചത്. യുവാവിന്റെ ഫോണ്‍ കളക്ടര്‍ വലിച്ചെറിഞ്ഞു നശിപ്പിച്ചു. കളക്ടറുടെ നിര്‍ദേശപ്രകാരം പൊലീസും യുവാവിനെ മര്‍ദിച്ചിരുന്നു.

യുവാവിനെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടറെ അടിയന്തരമായി സ്ഥാനത്ത് നിന്ന് നീക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.

കളക്ടറുടെ നടപടിയെ ഐ.എ.എസ് അസോസിയേഷനും അപലപിച്ചു. കളക്ടറുടെ നടപടി അംഗീകരിക്കാനാവില്ല. ഐ.എ.എസ് ഉദ്യോഗസ്ഥന്‍മാര്‍ എല്ലായിപ്പോഴും സഹാനുഭൂതിയുള്ളവരും പ്രതിസന്ധിഘട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരും ആവണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Related Tags :
Similar Posts