< Back
Latest News
ടൗട്ടെ ചുഴലിക്കാറ്റ്: ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി
Latest News

ടൗട്ടെ ചുഴലിക്കാറ്റ്: ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി

Web Desk
|
20 May 2021 2:02 PM IST

ബുധനാഴ്ച ദുരന്തബാധിത മേഖലകളില്‍ വ്യോമനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര സഹായമായി 1000 കോടി പ്രഖ്യാപിച്ചിരുന്നു.

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. കാറ്റില്‍ മതിലിടിഞ്ഞു വീണാണ് കൂടുതല്‍ ആളുകളും മരിച്ചത്. ബുധനാഴ്ച ദുരന്തബാധിത മേഖലകളില്‍ വ്യോമനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര സഹായമായി 1000 കോടി പ്രഖ്യാപിച്ചിരുന്നു.

ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി വിജയ് രൂപാണി സഹായം പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന് പുറമെയാണ് സംസ്ഥാന സര്‍ക്കാറും സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

Related Tags :
Similar Posts