< Back
Latest News
പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നഭ്യര്‍ത്ഥിച്ച് മമതക്ക് മുന്‍ തൃണമൂല്‍ നേതാവിന്റെ കത്ത്
Latest News

പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നഭ്യര്‍ത്ഥിച്ച് മമതക്ക് മുന്‍ തൃണമൂല്‍ നേതാവിന്റെ കത്ത്

Web Desk
|
22 May 2021 4:02 PM IST

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ തൃണമൂല്‍ എം.എല്‍.എ സോണാലി ഗുഹയാണ് മമതക്ക് തുറന്ന കത്തെഴുതിയത്.

പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നഭ്യര്‍ത്ഥിച്ച് മമത ബാനര്‍ജിക്ക് മുന്‍ തൃണമൂല്‍ നേതാവിന്റെ കത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ തൃണമൂല്‍ എം.എല്‍.എ സോണാലി ഗുഹയാണ് മമതക്ക് തുറന്ന കത്തെഴുതിയത്.

തനിക്ക് തെറ്റുപറ്റിയെന്നും മാപ്പ് തരണമെന്നും സോണാലി കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. 'ബി.ജെ.പിയില്‍ ചേരാനുള്ള തന്റെ തീരുമാനം തെറ്റായിപ്പോയി. വെള്ളമില്ലാതെ മത്സ്യത്തിന് ജീവിക്കാനാവില്ല, അതുപോലെ ദീദിയില്ലാതെ എനിക്കും ജീവിക്കാനാവില്ല'-കത്തില്‍ പറയുന്നു.

ബി.ജെ.പി നേതൃത്വം മമതക്കെതിരെ സംസാരിക്കാന്‍ തന്നോട് നിര്‍ബന്ധിക്കുന്നു. എന്നാല്‍ തനിക്കതിന് കഴിയില്ല. ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്നോട് ക്ഷമിക്കണം. എന്റെ ജീവിതത്തിന്റെ ബാക്കി കാലം നിങ്ങളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സോണാലി അഭ്യര്‍ത്ഥിക്കുന്നു.

തൃണമൂല്‍ ടിക്കറ്റില്‍ സോണാലി നാല് തവണ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ കുപിതയായാണ് സോണാലി പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.

Related Tags :
Similar Posts