Latest News
ചൈനീസ് കോടീശ്വരനെ മറികടന്നു; ഏഷ്യയിലെ ധനികരില്‍ രണ്ടാമനായി അദാനി
Latest News

ചൈനീസ് കോടീശ്വരനെ മറികടന്നു; ഏഷ്യയിലെ ധനികരില്‍ രണ്ടാമനായി അദാനി

Shershad
|
21 May 2021 10:31 AM IST

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ധനികരില്‍ ഒന്നാമന്‍.

ഏഷ്യയിലെ കോടീശ്വരന്‍മാരില്‍ രണ്ടാമനായി അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി. ചൈനീസ് കോടീശ്വരനായ സോങ് ഷാന്‍ഷാനെ മറികടന്നാണ് അദാനി അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. ബ്ലൂംബര്‍ഗ് ബില്യനര്‍സ് ഇന്‍ഡക്‌സ് പ്രകാരം അദാനി ഗ്രൂപ്പിന്റെ ആസ്തി 66.5 ബില്യന്‍ ഡോളറാണ്. സോങ് ഷാന്റെ ആസ്തി 63.6 ബില്യന്‍ ഡോളര്‍ മാത്രമാണ്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ധനികരില്‍ ഒന്നാമന്‍.

ചൈനീസ് കോടീശ്വരനായ ഷാന്‍ഷാന്‍ നോങ്ഫു സ്പ്രിങ് സ്ഥാപകനും ബീജിങ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസസിന്റെ ഭൂരിഭാഗം ഓഹരികളുടെയും ഉടമസ്ഥനുമാണ്. ആഗോള കോടീശ്വരന്‍മാരുടെ പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു ഷോന്‍ഷാന്റെ സ്ഥാനം. എങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ വരുമാനം വലിയ തോതില്‍ ഇടിഞ്ഞിരുന്നു.

അംബാനിയും അദാനിയും ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ യഥാക്രമം 13ഉം 14ഉം സ്ഥാനങ്ങളിലാണ്. മുകേഷ് അംബാനിയുടെ ആസ്തിയില്‍ 32.7 ബില്യന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. 76.5 ബില്യന്‍ ആണ് മുകേഷ് അംബാനിയുടെ മൊത്തം ആസ്തി.

1980ല്‍ ഒരു ചരക്ക് വ്യാപാരിയായാണ് അദാനി തന്റെ ബിസിനസ് ജീവിതം ആരംഭിച്ചത്. അതിവേഗമാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം വളര്‍ന്നത്. ഇന്ന് ഖനികള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഡാറ്റാ സെന്ററുകള്‍, സിറ്റി ഗ്യാസ്, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം.

Related Tags :
Similar Posts