< Back
India
ഗോവയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎല്‍എ രാജിവെച്ചു
India

ഗോവയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎല്‍എ രാജിവെച്ചു

Web Desk
|
20 Dec 2021 4:28 PM IST

അലക്സോ റെജിനാൾഡോ പാർട്ടിയിൽ നിന്ന് രാജിവെച്ചത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടിയായേക്കുമെന്നാണ് സൂചന.

ഗോവയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ നിന്ന് രാജിവെച്ച് നിയമസഭാംഗം അലക്സോ റെജിനാൾഡോ. 2022 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പുറത്തുവിട്ട ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ അദ്ദേഹം ഇടം നേടിയിരുന്നു. കർട്ടോറിമിൽ നിന്ന് ജനവിധി തേടാനായിരുന്നു കോൺഗ്രസ് അദ്ദേഹത്തെ നിയോഗിച്ചിരുന്നത്. അലക്സോ റെജിനാൾഡോ പാർട്ടിയിൽ നിന്ന് രാജിവെച്ചത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടിയായേക്കുമെന്നാണ് സൂചന.

അലക്സോ റെജിനാൾഡോ രാജിവെച്ചതോടെ സംസ്ഥാന നിയമസഭയിൽ കോൺഗ്രസിന് രണ്ട് എംഎൽഎമാർ മാത്രമേ നിലവിലുള്ളൂ. 2017 ലെ ഗോവൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 17 സീറ്റിൽ വിജയിച്ചിരുന്നു. എന്നാൽ രണ്ട് സീറ്റ് മാത്രമാണ് അവർക്ക് നിലനിർത്താനായത്. ഡിസംബർ 16 ന് എട്ട് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പുറത്തു വിട്ടിരുന്നു. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിനെ മർഗോ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. മർമുഗാവോയിൽ നിന്നുള്ള സങ്കൽപ് അമോങ്കർ, കുങ്കോലിം നിയമസഭാ മണ്ഡലത്തിൽ നിന്ന് യൂറി അലെമാവോ, ക്വിപെം സീറ്റിൽ ആൾട്ടോൺ ഡികോസ്റ്റ എന്നിവരാണ് മറ്റു പ്രധാന കോൺഗ്രസ് സ്ഥാനാർത്ഥികൾ.

Related Tags :
Similar Posts