< Back
Latest News
ഫ്‌ളോറിഡയിലെ ക്ലബ്ബില്‍ വെടിവെപ്പ്; രണ്ട് മരണം
Latest News

ഫ്‌ളോറിഡയിലെ ക്ലബ്ബില്‍ വെടിവെപ്പ്; രണ്ട് മരണം

Web Desk
|
30 May 2021 5:30 PM IST

രണ്ടുപേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഫ്‌ളോറിഡയിലെ ബില്യാര്‍ഡ്‌സ് ക്ലബ്ബിന് പുറത്തുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് (പ്രാദേശിക സമയം) വെടിവെപ്പുണ്ടായതെന്ന് മിയാമി പൊലീസ് പറഞ്ഞു.

തോക്കുമായി എത്തിയ മൂന്നുപേര്‍ ബില്യാര്‍ഡ്‌സ് ക്ലബ്ബില്‍ നടന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഒരു വെളുത്ത എസ്.യു.വി സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു. വാഹനത്തില്‍ നിന്ന് തോക്ക് അടക്കമുള്ള ആയുധങ്ങളുമായി ഇറങ്ങിയ മൂന്നുപേര്‍ ക്ലബ്ബില്‍ തടിച്ചുകൂടിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു-യു.എസ് ന്യൂസ് ഏജന്‍സിയായ സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Tags :
Similar Posts