< Back
Latest News

Latest News
കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ചീഫ് എഡിറ്ററാവും
|19 May 2021 5:35 PM IST
നിലവിലെ ചീഫ് എഡിറ്റര്‍ പി. രാജീവ് മന്ത്രിയാവുന്ന ഒഴിവിലാണ് പുതിയ നിയമനം.
കോടിയേരി ബാലകൃഷ്ണനെ ദേശാഭിമാനി ചീഫ് എഡിറ്ററാക്കാന്‍ സിപിഎം തീരുമാനം. നിലവിലെ ചീഫ് എഡിറ്റര്‍ പി. രാജീവ് മന്ത്രിയാവുന്ന ഒഴിവിലാണ് പുതിയ നിയമനം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും കോടിയേരി ഉടന്‍ തിരിച്ചെത്തും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുമെന്നാണ് സൂചന.