< Back
Latest News
പാല്‍ വണ്ടിയില്‍ മദ്യം വിതരണം ചെയ്ത യുവാവ് അറസ്റ്റില്‍
Latest News

പാല്‍ വണ്ടിയില്‍ മദ്യം വിതരണം ചെയ്ത യുവാവ് അറസ്റ്റില്‍

Web Desk
|
27 May 2021 5:57 PM IST

മദ്യക്കുപ്പികളും പാല്‍ കണ്ടയ്‌നറുകളും സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു.

പാല്‍ വണ്ടിയില്‍ മദ്യം വിതരണം ചെയ്ത യുവാവ് അറസ്റ്റില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മംഗോള്‍പുരി എരിയയിലാണ് സംഭവം. വാഹനപരിശോധനക്കിടെ പാലുമായി പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ നമ്പര്‍ പ്ലേറ്റില്ലാത്തതിനാല്‍ പൊലീസ് തടയുകയായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് കൃത്യമായ കാരണം വിശദീകരിക്കാന്‍ യുവാവിന് കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാല്‍ പാത്രങ്ങളില്‍ ഒളിപ്പിച്ചുവെച്ച 40 മദ്യക്കുപ്പികള്‍ പൊലീസ് കണ്ടെത്തിയത്.

ഹരിയാനയില്‍ വില്‍പന നടത്താന്‍ വേണ്ടിയാണ് മദ്യം കൊണ്ടുപോയതെന്ന് യുവാവ് പറഞ്ഞു. റോഹ്തക് സ്വദേശിയാണ് പ്രതി. മദ്യക്കുപ്പികളും പാല്‍ കണ്ടയ്‌നറുകളും സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു.

Related Tags :
Similar Posts