< Back
Latest News
ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന്; ചിറ്റയം ഗോപകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി
Latest News

ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന്; ചിറ്റയം ഗോപകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

Web Desk
|
30 May 2021 6:43 PM IST

നിലവില്‍ ഭരണപക്ഷത്തിന് 99 എം.എല്‍.എമാരാണ് ഉള്ളത്.

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും. അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.

നിലവില്‍ ഭരണപക്ഷത്തിന് 99 എം.എല്‍.എമാരാണ് ഉള്ളത്. പ്രതിപക്ഷത്ത് 41 പേരും. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എം.ബി രാജേഷ് 96 വോട്ടുകള്‍ നേടിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.സി വിഷ്ണുനാഥ് 40 വോട്ടുകളാണ് നേടിയത്.

സ്പീക്കര്‍ തെരഞ്ഞെടുപ്പിന് സമാനമായി ഇത്തവണയും യു.ഡി.എഫ് മത്സരിച്ചേക്കും. നിലവിലെ അംഗബലം അനുസരിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിച്ചുകയറാനാണ് സാധ്യത.

Related Tags :
Similar Posts