< Back
India
പാദസരം മോഷ്ടിക്കാൻ വൃദ്ധയുടെ കാലുകൾ മുറിച്ച് മാറ്റി
India

പാദസരം മോഷ്ടിക്കാൻ വൃദ്ധയുടെ കാലുകൾ മുറിച്ച് മാറ്റി

Web Desk
|
9 Oct 2022 3:27 PM IST

നില ഗുരുതരം

ജയ്പൂർ: പാദസരത്തിനായി വൃദ്ധയുടെ കാലുകൾ അജ്ഞാതർ മുറിച്ച് മാറ്റി. രാജസ്ഥാനിലെ ജയ്പൂരിൽ ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. നൂറു വയസ് പ്രായമുള്ള ജമുനാ ദേവിയുടെ കാലുകളാണ് കവർച്ചാ സംഘം മുറിച്ചെടുത്തത്. ദേഹത്തിന്റെ മറ്റ് ഭാഗങ്ങളിലും പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ചെറു മകൾക്കൊപ്പമാണ് ജമുനാ ദേവി താമസിക്കുന്നത്. പ്രായാധിക്യം മൂലം കിടപ്പിലായിരുന്നു. പുലർച്ചെ മകൾ ക്ഷേത്രത്തിൽ പോയ സമയം നോക്കി വീട്ടിലെത്തിയ മോഷ്ടാക്കള്‍ ജമുനാ ദേവിയെ വലിച്ചിഴച്ച് ശുചിമുറിയിൽ എത്തിക്കുകയായിരുന്നു. പാദസരം അഴിക്കാനുള്ള ശ്രമം നടത്തിയെങ്കിലും കഴിയാതെ വന്നപ്പോൾ കാലുകൾ മുറിച്ചുമാറ്റി പാദസരവുമായി രക്ഷപ്പെട്ടു. മകൾ തിരിച്ചു വന്നപ്പോള്‍ രക്തത്തിൽ കുളിച്ചു കിടക്കുന്ന ജമുനാദേവിയെയാണ് കാണുന്നത്. തുടർന്ന് നാട്ടുകാരെ അറിയിക്കുകയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

മുറിച്ച് മാറ്റിയ ശരീര ഭാഗങ്ങളും കവർച്ചാ സംഘം ഉപയോഗിച്ച ആയുധങ്ങളും പിന്നീട് നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെടുത്തു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചെന്നും അടുത്തുള്ള സിസിസി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്നും ജയ്പൂർ എസ്പി അറിയിച്ചു.

Similar Posts