
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ കേസ്
|മതവികാരം വ്രണപ്പെടുത്തിയതിന് 295എ വകുപ്പ് പ്രകാരമാണ് ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ കേസെടുത്തിരിക്കുന്നത്.
മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അലിഗര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി നേതാവായ ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവായ അംബാദാസ് അംഭോര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷര്‍ജീലിനെതിരെ കേസെടുത്തിരിക്കുന്നത്.
തന്റെ ചില ട്വീറ്റുകളില്‍ ഷര്‍ജീല്‍ ഉസ്മാനി ശ്രീരാമനെ അപമാനിച്ചു എന്നാരോപിച്ചാണ് അംബാദാസ് പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തിയതിന് 295എ വകുപ്പ് പ്രകാരമാണ് ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരില്‍ പൂനെ പൊലീസും ഷര്‍ജീലിനെതിരെ കേസെടുത്തിരുന്നു. ജനുവരി 30ന് എല്‍ഗാര്‍ പരിഷത് കോണ്‍ക്ലേവില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു കേസ്. ഇതേ പ്രസംഗത്തിന്റെ പേരില്‍ ലഖനൗ പൊലീസും ഷര്‍ജീലിനെതിരെ കേസെടുത്തിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഡിസംബറില്‍ അലിഗര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധത്തിന്റെ പേരില്‍ യു.പി പൊലീസ് നേരത്തെ ഷര്‍ജീലിനെ അറസ്റ്റ് ചെയ്തിരുന്നു.