< Back
World

World
ന്യൂയോർക്കിലെ പാർക്കിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു,ആറുപേർക്ക് പരിക്ക്
|29 July 2024 9:30 AM IST
ഒരാളുടെ നില ഗുരുതരമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ന്യൂഡൽഹി: ന്യൂയോർക്കിലെ റോച്ചസ്റ്റർ നഗരത്തിലെ പാർക്കിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരം 6.20 ന് മാപ്പിൾവുഡ് പാർക്കിൽ നടന്ന സമ്മേളനത്തിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
20 വയസുകാരനാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. ചെറിയ പരിക്കുകളോടെ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റോച്ചസ്റ്റർ പൊലീസ് ഡിപ്പാർട്ട്മെന്റ് ക്യാപ്റ്റൻ ഗ്രെഗ് ബെല്ലോ വാർത്താസമ്മേളനത്തിൽ പറഞ്ഞു.അതേസമയം,മരിച്ചവരുടെയോ പരിക്കേറ്റവരുടെ വിവരങ്ങൾ ഇതുവരെ പൊലീസ് പുറത്ത് വിട്ടിട്ടില്ല.സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.