< Back
World

World
പാകിസ്താനിൽ ഡീസൽ ട്രക്കിലേക്ക് ബസ് പാഞ്ഞുകയറി തീപിടിച്ചു; 16 മരണം
|20 Aug 2023 4:55 PM IST
പഞ്ചാബ് പ്രവിശ്യയിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്, മരിച്ചവരിൽ കുട്ടികളുമുണ്ട്
ലാഹോർ: പാകിസ്താനിൽ ഡീസൽ ട്രക്കിലേക്ക് ബസ് പാഞ്ഞുകയറി 16 മരണം. പഞ്ചാബ് പ്രവിശ്യയിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ കുട്ടികളുമുണ്ട്. 15 പേർക്ക് പരിക്കേറ്റതായാണ് വിവരം.
പിണ്ടി ഭട്ടിയാനിലുള്ള ഫൈസലാബാദ് മോട്ടോർവേയിലാണ് അപകടമുണ്ടായത്. പുലർച്ചെ നാല് മണിയോടെ എതിരെ വരികയായിരുന്ന പിക്ക് അപ് ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയും തീപിടിക്കുകയുമായിരുന്നു. ഏകദേശം 40 പേരോളം ബസിലുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ഇത് ഡിഎൻഎ ടെസ്റ്റിന് ശേഷമേ വ്യക്തമാകൂ.

