< Back
World

World
മെഡിറ്ററേനിയൻ കടലിൽ അഭയാർഥികളുടെ ബോട്ട് മുങ്ങി 17 മരണം
|23 July 2021 5:17 PM IST
ലിബിയയിൽ നിന്ന് ഇറ്റലിയിലേക്ക് കുടിയേറാനായി പോയ അഭയാർഥികളുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്
ലിബിയയിൽ നിന്ന് ഇറ്റലിയിലേക്ക് കുടിയേറാനായി പോയ അഭയാർഥികളുടെ ബോട്ട് മുങ്ങി 17 പേർ മരിച്ചു. മെഡിറ്ററേനിയൻ കടലിലാണ് അപകടമുണ്ടായത്. തുനീസിയൻ നാവികസേന നിരവധി പേരെ രക്ഷിച്ചു. ബംഗ്ലദേശ് സ്വദേശികളാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. നാന്നൂറോളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം.