< Back
World
മെക്‌സിക്കോയിൽ വെടിവെപ്പ്;19 പേർ കൊല്ലപ്പെട്ടു
World

മെക്‌സിക്കോയിൽ വെടിവെപ്പ്;19 പേർ കൊല്ലപ്പെട്ടു

Web Desk
|
28 March 2022 5:28 PM IST

മെക്സിക്കോയിൽ കലാപങ്ങൾ ഏറെയുള്ള സംസ്ഥാനങ്ങളിലൊന്നാണ് മൈക്കോകാൻ

മൈക്കോകാൻ: സെന്റർ മെക്സിക്കോയിലുണ്ടായ വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് അറ്റോർണി ജനറൽ ഓഫീസ് അറിയിച്ചു. രാത്രി പത്തരയോടെയായിരുന്നു ആക്രമണം. മൈക്കോകാൻ സംസ്ഥാനത്തിലെ ലാസ് ടിനാജാസ് നഗരത്തിലെ ഒരു ആഘോഷ പരിപാടിക്കിടെയായിരുന്നു ആക്രമണം.

മൂന്ന് സ്ത്രീകൾ ഉൾപ്പടെ 19 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. വെടിവെപ്പിനുണ്ടായ കാരണം അറിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

മെക്സിക്കോയിൽ കലാപങ്ങൾ ഏറെയുള്ള സംസ്ഥാനങ്ങളിലൊന്നാണ് മൈക്കോകാൻ. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാകാം വെടിവെപ്പിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.

Related Tags :
Similar Posts