< Back
World

World
കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു
|14 April 2024 3:16 PM IST
കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്
ന്യൂഡൽഹി: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിയെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിയായ 24 കാരനായ ചിരാഗ് ആന്റിലിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സൗത്ത് വാൻകൂവറിലാണ് സംഭവം. 12 ന് രാത്രി 11 മണിയോടെ ഈസ്റ്റ് 55-ആം അവന്യൂവിനും മെയിൻ സ്ട്രീറ്റിനും സമീപം വെടിവയ്പ്പുണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടക്കുന്നതായി നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതെ സമയം യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോം വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. 2022 സെപ്റ്റംബറിലാണ് ചിരാഗ് വാൻകൂവറിൽ പഠനത്തിനെത്തിയത്. അടുത്തിടെയാണ് ചിരാഗ് എം.ബി.എ പൂർത്തിയാക്കിയത്.