< Back
World
അമേരിക്കയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്:  33 മരണം, കനത്ത നാശനഷ്ടം
World

അമേരിക്കയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്: 33 മരണം, കനത്ത നാശനഷ്ടം

Web Desk
|
16 March 2025 12:36 PM IST

ചുഴലിക്കാറ്റ് വീശിയടിച്ച അർക്കൻസാസ്, ജോർജിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വാഷിങ്ടൺ: മധ്യ അമേരിക്കയിലുടനീളം വീശിയടിച്ച ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും 33 പേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

വീടുകളുടെ മേൽക്കൂരകൾ തകർന്നതുള്‍പ്പെടെ നിരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ചയാണ് ശക്തമായ ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. വലിയ ട്രക്കുകൾ മറിഞ്ഞുകിടക്കുന്നതും ഉൾപ്പടെ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചും അപകടം സംഭവിച്ചു.

ചുഴലിക്കാറ്റ് വീശിയടിച്ച അർക്കൻസാസ്, ജോർജിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

50 ലധികം ആക്സിഡറ്റ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത്. കൻസാസിലുണ്ടായൊരു വാഹനാപകടത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. മരങ്ങളും വൈദ്യുതി ലൈനുകളും വീണതായും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പൊലീസ് റിപ്പോർട്ട് ചെയ്തു.

ഈ വാരാന്ത്യത്തിൽ കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ചില ഭാഗങ്ങളിൽ കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും അധികൃതർ ജാഗ്രതാ നിർദേശം നൽകി. മിസിസിപ്പിയിലും അലബാമയിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Similar Posts