< Back
World
യുക്രൈനിൽ വീണ്ടും റഷ്യൻ ആക്രമണം; 34 പേർ കൊല്ലപ്പെട്ടു
World

യുക്രൈനിൽ വീണ്ടും റഷ്യൻ ആക്രമണം; 34 പേർ കൊല്ലപ്പെട്ടു

Web Desk
|
13 April 2025 10:37 PM IST

റഷ്യക്കെതിരെ ലോക രാജ്യങ്ങളുടെ ഇടപെടൽ വേണമെന്ന് വ്ലോദ്മർ സെലൻസ്കി

കീവ്: യുക്രൈനിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെട 34 പേർ കൊല്ലപ്പെട്ടു. ഒശാന ഞായർ ദിനം വടക്കുകിഴക്കൻ യുക്രൈൻ നഗരമായ സുമിയിലായിരുന്നു റഷ്യയുടെ ബാലിസ്റ്റിക് മിസെലുകൾ പതിച്ചത്. പ്രാദേശിക സമയം 10:15ന് നഗരത്തിന്റെ ഹൃദയഭാഗത്ത് രണ്ട് മിസൈലുകളാണ് പതിച്ചത്.

തെരുവിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറി കിടക്കുന്ന നിലയിലായിരുന്നു. പരിക്കേറ്റവരിൽ ഏഴുപേർ കുട്ടികളാണെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം ആക്രമണത്തിൽ തകർന്നു.

ആക്രമണത്തെ ശക്തമായി അപലപിച്ച യുക്രൈൻ പ്രസിഡന്റ് വ്ലോദ്മർ സെലൻസ്കി റഷ്യക്കെതിരെ ലോക രാജ്യങ്ങളുടെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു. ഭീകരത തുടരുന്ന റഷ്യയെ സമ്മർദത്തിലൂടെയോ പിൻമാറ്റാൻ കഴിയൂവെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, 24 മണിക്കൂറിനുള്ളിൽ ബെൽഗൊറോഡ് മേഖലയിലെ രണ്ട് ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ യുക്രൈൻ ആക്രമണമുണ്ടായതായി റഷ്യയും ആരോപിച്ചു. ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഇരു രാജ്യങ്ങളും 30 ദിവസത്തേക്ക് നിർത്തിവെക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വെടിനിർത്തൽ ചർച്ചകൾക്കുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണം.

Similar Posts