< Back
World
Four dead, over 500 injured as ‘massive’ explosion hits Iran’s Bandar Abbas
World

ഇറാൻ തുറമുഖത്തെ സ്‌ഫോടനം: നാല് മരണം, 516 പേർക്ക് പരിക്ക്

Web Desk
|
26 April 2025 7:41 PM IST

ബന്ദർ അബ്ബാസിലെ ഷഹീദ് റജായി തുറമുഖത്താണ് സ്ഫോടനമുണ്ടായത്.

തെഹ്‌റാൻ: ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഷഹീദ് റജായി തുറമുഖത്തുണ്ടായ സ്‌ഫോടനത്തിൽ നാലുപേർ മരിച്ചു. 516 പേർക്ക് പരിക്കേറ്റു. ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ നിന്ന് 1000 കിലോമീറ്ററോളം അകലെയാണ് ബന്ദർ അബ്ബാസ്.

പെട്ടെന്ന് തീ പിടിക്കുന്ന വസ്തുക്കൾ അശ്രദ്ധമായി സൂക്ഷിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം നിരവധി കണ്ടയ്‌നറുകൾ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് തെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സുരക്ഷാ വിദഗ്ധർ നേരത്തെ സ്ഥലം സന്ദർശിച്ച് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിരുന്നുവെന്ന് ഹൊർമോസ്ഗാൻ പ്രവിശ്യയിലെ ക്രൈസിസ് മാനേജ്‌മെന്റ് ഓർഗനൈസേഷൻ ഡയറക്ടർ മെഹർദാദ് ഹസൻസാദെ പറഞ്ഞു.


Similar Posts