< Back
World
അമേരിക്കയിൽ സ്വാതന്ത്ര്യ ദിന പരേഡിനിടെ വെടിവയ്പ്; അഞ്ച് പേർ മരിച്ചു, 16 പേർക്ക് പരുക്കേറ്റു
World

അമേരിക്കയിൽ സ്വാതന്ത്ര്യ ദിന പരേഡിനിടെ വെടിവയ്പ്; അഞ്ച് പേർ മരിച്ചു, 16 പേർക്ക് പരുക്കേറ്റു

Web Desk
|
5 July 2022 12:13 AM IST

അക്രമികൾക്ക് വേണ്ടി സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്, വെടിവെപ്പിനെ തുടർന്ന് സ്വാതന്ത്ര്യ ദിന റാലി റദ്ദാക്കി.

അമേരിക്കയിൽ വീണ്ടും വെടിവയ്പ്. ഇല്ലിനോയിസിൽ നടന്ന വെടിവയ്പിൽ അഞ്ച് പേർ മരിച്ചു. 16 പേർക്ക് പരുക്കേറ്റു. ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ സ്വാതന്ത്ര്യ ദിന പരേഡിനിടെയാണ് വെടിവയ്പുണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ് പരേഡിന് നേരെ വെടിയുതിർത്തത്.

ആക്രമണത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടെന്നാണ് സൂചന, അക്രമികൾക്ക് വേണ്ടി സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്, വെടിവെപ്പിനെ തുടർന്ന് സ്വാതന്ത്ര്യ ദിന റാലി റദ്ദാക്കി.

Similar Posts