< Back
World

World
മെഡിറ്ററേനിയൻ കടലിൽ ഹെലികോപ്ടർ തകർന്ന് അഞ്ച് യു.എസ് സൈനികർ മരിച്ചു
|13 Nov 2023 10:54 AM IST
സൈനികരുടെ മരണത്തിൽ പ്രസിഡന്റ് ജോ ബൈഡൻ അനുശോചിച്ചു.
വാഷിങ്ടൺ: പരിശീലനത്തിനിടെ മെഡിറ്ററേനിയൻ കടലിൽ ഹെലികോപ്ടർ തകർന്ന് അഞ്ച് യു.എസ് സൈനികർ മരിച്ചു. സൈനിക പരിശീലനത്തിന്റെ ഭാഗമായുള്ള പതിവ് എയർ ഇന്ധനം നിറയ്ക്കൽ ദൗത്യത്തിനിടെയാണ് ഹെലികോപ്ടർ തകർന്നത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് സൈനികരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സൈനികരുടെ മരണത്തിൽ പ്രസിഡന്റ് ജോ ബൈഡൻ അനുശോചിച്ചു. ''ഞങ്ങളുടെ സുരക്ഷാ അംഗങ്ങൾ എല്ലാ ദിവസവും നമ്മുടെ രാജ്യത്തിനായി അവരുടെ ജീവിതം സമർപ്പിക്കുന്നു. അമേരിക്കൻ ജനതയെ സുരക്ഷിതമായി നിലനിർത്താൻ അവർ കഠിനാധ്വാനം ചെയ്യുന്നു. അവരുടെ ധീരതയും നിസ്വാർഥതയും അംഗീകരിക്കപ്പെടേണ്ടതാണ്''-ബൈഡൻ പറഞ്ഞു.