< Back
World

World
ജപ്പാനിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി
|28 March 2023 6:00 PM IST
നാശനഷ്ടങ്ങളോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല
ടോക്കിയോ: വടക്കൻ ജപ്പാനിലെ അമോറിയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ ഏജൻസി അറിയിച്ചു. സുനാമി ഭീതിയുണ്ടെങ്കിലും ഇതുവരെ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടില്ല. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് 20 കിലോമീറ്റർ (12 മൈൽ) താഴ്ചയിൽ വൈകുന്നേരം 6.18നാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.