< Back
World
7 Indian-Origin Men Held For Smuggling Cocaine Worth $48 Million in Canada
World

കാനഡയിൽ വൻ കൊക്കെയിൻ വേട്ട; പിന്നിൽ ഐഎസ്‌ഐ, പണം ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിന്

Web Desk
|
12 Jun 2025 5:21 PM IST

ഏകദേശം 409 കോടി രൂപ വില വരുന്ന 479 കിലോഗ്രാം കൊക്കെയിൻ ആണ് കനേഡിയൻ പൊലീസ് പിടികൂടിയത്.

ടൊറന്റോ: കാനഡയിൽ വൻ മയക്കുമരുന്നുവേട്ട. ഏകദേശം 409 കോടി രൂപ വില വരുന്ന 479 കിലോഗ്രാം കൊക്കെയിൻ ആണ് കനേഡിയൻ പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി പീൽ റീജിയണൽ പൊലീസ് അറിയിച്ചു. ഇവരിൽ ഏഴുപേർ ഇന്ത്യൻ വംശജരാണ്.

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. മയക്കുമരുന്ന് ഇടപാടിലൂടെ ലഭിക്കുന്ന പണം ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായാണ് അന്വേഷണത്തിലെ സുപ്രധാനകണ്ടെത്തൽ. പ്രതിഷേധങ്ങളും ആയുധങ്ങൾക്കുള്ള ധനസമാഹരണവും ഉൾപ്പെടെ ഇതിൽപ്പെടുന്നു. ഉയർന്ന മൂല്യമുള്ള മെക്‌സിക്കൻ കൊക്കെയ്‌നുകൾ കടത്താൻ കാനഡയിലെ ഖലിസ്ഥാനി ഗ്രൂപ്പുകൾക്ക് പണം നൽകുന്നത് ഐഎസ്‌ഐ ആണെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

പ്രോജക്ട് പെലിക്കണിന്റെ ഭാഗമായുള്ള അന്വേഷണത്തിന് കഴിഞ്ഞ വർഷം ജൂലൈയിലാണ് ഏജൻസികൾ തുടക്കമിട്ടത്. യുഎസ്-കാനഡ ചരക്കുപാത കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നവംബറോടെ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന വിവിധ ട്രക്ക് കമ്പനികളുടെ സ്റ്റോറേജ് കേന്ദ്രങ്ങൾ കണ്ടെത്തുകയും ചെയ്തു. ഏതൊക്കെ ട്രക്ക് കമ്പനികളെയാണ് സംഘം ഉപയോഗിച്ചതെന്നും തിരിച്ചറിഞ്ഞു. കാനഡ ബോർഡർ സർവീസ് ഏജൻസി (സിബിഎസ്എ), യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ എന്നിവർ സംയുക്തമായായിരുന്നു പരിശോധന നടത്തിയത്.

ഹാവോ ടോമി ഹുയ്ൻ, അർവിന്ദർ പവാർ, ഗുർജീത് സിങ്, കരംജിത് സിങ്, മൻപ്രീത് സിങ്, സർതാജ് സിങ്, ശിവ് ഓൻകാർ സിങ്, ഫിലിപ് തെപ്, സജ്ഗീത് യോഗേന്ദ്രരാജ എന്നിവരാണ് അറസ്റ്റിലായത്.

Similar Posts