< Back
World

Dhaka
World
ധാക്കയിൽ സ്‌ഫോടനം: ഏഴുപേർ കൊല്ലപ്പെട്ടു; 70 പേർക്ക് പരിക്ക്
|7 March 2023 6:26 PM IST
ധാക്കയിലെ തിരക്കേറിയ മാർക്കറ്റിലാണ് സ്‌ഫോടനമുണ്ടായതെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്‌ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. 70 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
ധാക്കയിലെ തിരക്കേറിയ മാർക്കറ്റിലാണ് സ്‌ഫോടനമുണ്ടായതെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്നുമാണ് അധികൃതർ നൽകുന്ന വിവരം.