< Back
World
A lesson for Israel from Gaza
World

ഒക്ടോബർ ഏഴ് ആക്രമണത്തിന്റെ ഉത്തരവാദിത്തം നെതന്യാഹുവിന്; രാജിവെക്കണമെന്ന് 72.5 ശതമാനം ഇസ്രായേലികൾ

Web Desk
|
10 March 2025 10:22 PM IST

48 ശതമാനം പേർ നെതന്യാഹു ഉടൻ രാജിവെക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 24.5 ശതമാനം ആളുകൾ ഗസ്സ യുദ്ധത്തിന് ശേഷം പദവിയൊഴിഞ്ഞാൽ മതിയെന്നാണ് അഭിപ്രായപ്പെട്ടത്.

ജെറുസലേം: ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നെതന്യാഹുവിനാണെന്ന് മൂന്നിലൊന്ന് ഇസ്രായേലികളും അഭിപ്രായപ്പെടുന്നുവെന്ന് സർവേ റിപ്പോർട്ട്. ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് ഫെബ്രുവരിയിൽ നടത്തിയ സർവേ റിപ്പോർട്ടിലാണ് കണ്ടെത്തൽ. 48 ശതമാനം പേർ നെതന്യാഹു ഉടൻ രാജിവെക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 24.5 ശതമാനം ആളുകൾ ഗസ്സ യുദ്ധത്തിന് ശേഷം പദവിയൊഴിഞ്ഞാൽ മതിയെന്നാണ് അഭിപ്രായപ്പെട്ടത്.

14.5 ശതമാനം ആളുകൾ നെതന്യാഹു ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും എന്നാൽ രാജിവെക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു. 10 ശതമാനം ആളുകൾ മാത്രമാണ് രാജിവെക്കുകയോ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യേണ്ടതില്ലെന്ന് പറഞ്ഞത്.

മൊത്തത്തിൽ 72.5 ശതമാനം ആളുകൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നെതന്യാഹു രാജിവെക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 87 ശതമാനം ആളുകൾ രാജിയില്ലെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം നെതന്യാഹുവിന് തന്നെയാണെന്ന് പറഞ്ഞു.

സർവേയിൽ പങ്കെടുത്ത ജൂതൻമാരിൽ 45 ശതമാനം ആളുകൾ മാത്രമാണ് നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ടത്. 59 ശതമാനം അറബ് വംശജരും 83.5 ശതമാനം ഇടതുപക്ഷക്കാരും നെതന്യാഹു ഉടൻ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടപ്പോൾ 25.5 ശതമാനം വലതുപക്ഷക്കാർ മാത്രമാണ് നെതന്യാഹു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്.

രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചയുമായി ഇസ്രായേൽ സഹകരിക്കണമെന്നാണ് സർവേയിൽ പങ്കെടുത്ത 73 ശതമാനം പേരും ആവശ്യപ്പെട്ടത്. ഗസ്സയിൽ നിന്നുള്ള പൂർണമായ പിൻമാറ്റം, ബന്ദിമോചനം, ഫലസ്തീൻ തടവുകാരെ വിട്ടയക്കൽ എന്നിവയും സർവേയിൽ പങ്കെടുത്തവർ പിന്തുണച്ചു.

Similar Posts