< Back
World
ഇന്തോനേഷ്യയിൽ വൻ ഭൂചലനം ; സുനാമി മുന്നറിയിപ്പ്
World

ഇന്തോനേഷ്യയിൽ വൻ ഭൂചലനം ; സുനാമി മുന്നറിയിപ്പ്

Web Desk
|
14 Dec 2021 10:01 AM IST

റിക്ടർ സ്‌കെയിലിൽ 7.36 തീവ്രത രേഖപ്പെടുത്തി, ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 11:20 നാണ് ഭൂചലനം ഉണ്ടായത്

കിഴക്കൻ ഇന്തോനേഷ്യയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.36 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപിൽ മൗമെറിനു വടക്ക് 91 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 11:20 ന് ഫ്‌ലോറസ് കടലിൽ 76 കിലോമീറ്റർ (47 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ 1,000 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന തീരങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി

Similar Posts