< Back
World
South Africa,
World

ദക്ഷിണാഫ്രിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവെപ്പ്; എട്ടുപേർ കൊല്ലപ്പെട്ടു

Web Desk
|
30 Jan 2023 5:34 PM IST

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക

ജൊഹാനാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ പിറന്നാളാഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവെപ്പിൽ വീട്ടുടമയും കൊല്ലപ്പെട്ടു. പിറന്നാൾ ആഘോഷത്തിനിടെ അജ്ഞാതരായ തോക്കുധാരികൾ വീട്ടിലേക്ക് കയറിവരികയും അതിഥികൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെടിവെപ്പിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അക്രമികൾക്കായി തെരച്ചിൽ തുടരുകയാണെന്നും ഈസ്റ്റേൺ കേപ്പ് പൊലീസ് കമ്മീഷ്ണർ എൻ.ലിലിയൽ മെനെ പറഞ്ഞു.

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കൊലപാതങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. പ്രതിവർഷം ഇരുപതിനായിരത്തോളം പേരാണ് വെടിവെപ്പിൽ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ജൂലൈയിൽ ജൊഹാനാസ്ബർഗിലെ ഒരു ബാറിൽ നടന്ന കൂട്ടവെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു.

Similar Posts